മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ മാസം 16ന് ശേഷം എയ്‌ഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.താലൂക്ക്-പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവനുസരിച്ചാകും സീറ്റുകള്‍ അനുവദിക്കുക. വിഷയത്തില്‍ ശ്വാശത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 74014 കുട്ടികളാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ 51443 പേര്‍ പ്രവേശം നേടി.
മറ്റ് ക്വാട്ടകളില്‍ ആകെ 19165 സീറ്റുകളില്‍ ഇപ്പോള്‍ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറത്തെ പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് പല ജില്ലകളില്‍ നിന്നും 14 ബാച്ചുകള്‍ മലപ്പുറം ജില്ലകളിലേക്ക് മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി; എയ്‌ഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി
