രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ അഭിമാനം മിന്നു മണി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ താരം വിക്കറ്റു വീഴ്ത്തി.ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയാണ് മിന്നുവിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്. മിന്നുവിന്റെ പന്തില്‍ ജെമിമ റോഡ്രിഗസിനു പിടി നല്‍കിയാണ് ഷമിമ മടങ്ങിയത്. താരം 13 പന്തില്‍ 17 റണ്‍സ് അടിച്ചു മികവിലേക്ക് ഉയരുന്നതിനിടെയാണ് ആദ്യ വിക്കറ്റായി താരം മടങ്ങിയത്.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. മൂന്നോവര്‍ പന്തെറിഞ്ഞ മിന്നു 21 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെന്ന റെക്കോര്‍ഡുമായാണ് താരം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ് കൈമാറി.
അരങ്ങേറ്റം ‘മിന്നിച്ച്’ മിന്നു; എറിഞ്ഞ നാലാം പന്തില്‍ തന്നെ വിക്കറ്റ്; അവിസ്മരണീയം
