26 C
Trivandrum
Tuesday, October 3, 2023

അപൂര്‍വ രോഗത്തെ കരുതിയിരിക്കണം, കുട്ടികളില്‍ മുന്‍കരുതല്‍ അതീവ പ്രധാനം, മഴക്കാലത്ത് ജാഗ്രത, ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍

Must read

ആലപ്പുഴയില്‍ 15കാരൻ അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച്‌ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഉള്‍പ്പടെയുള്ളവരില്‍ മുൻകരുതല്‍ അതീവ പ്രധാനം.മഴക്കാലമായതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം, ശുദ്ധമല്ലാത്ത വെള്ളത്തില്‍ മൂക്കും വായും കഴുകരുത്, മഴക്കാലത്ത് ഉറവയെടുക്കുന്ന വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കണം, ഒഴുക്കില്ലാത്ത വെള്ളത്തില്‍ ആണ് കൂടുതല്‍ അപകട സാധ്യത, മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളി ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. പനി, തലവേദന, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.

വളരെ വിരളമാണ് രോഗം. സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തി വരികയാണ്. മുൻപ് സംസ്ഥാനത്ത് 5 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
2016ല്‍ ആലപ്പുഴ, 2019,2020 മലപ്പുറം, 2020ല്‍ കോഴിക്കോട്, 2022 തൃശൂര്‍ എന്നിവിടങ്ങളിലാണത്. മരണ നിരക്ക് 100 ശതമാനത്തിന് അടുത്താണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article