വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ചാമ്ബ്യന്മാരായ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട അവരുടെ അവസാന അന്താരാഷ്ട്ര മത്സരത്തിന് നാല് മാസത്തിന് ശേഷം, ഹര്‍മൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ടി20 ഐ പരമ്ബരയില്‍ ബംഗ്ലാദേശിനെ നേരിടുമ്ബോള്‍ ഫോര്‍മാറ്റില്‍ ഒരു പുതിയ തുടക്കം കുറിക്കും.ഞായറാഴ്ച ഷേര്‍-ഇ-ബംഗ്ല ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മല്‍സരം.
ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് മത്സരം ആരംഭിക്കും. ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ നൂഷിൻ അല്‍ ഖദീര്‍ ഇടക്കാല പരിശീലകനായി. ഇൻഡേൻ ടീമില്‍ സ്മൃതി മന്ദാന,ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവര്‍ കളിക്കും. ഇടവേളയ്ക്ക് ശേഷം എത്തുന്ന ഇന്ത്യൻ ടീം മികച്ച വിജയം സ്വന്തമാക്കാൻ ആകും ശ്രമിക്കുക.
വനിത ടി20 : ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടി20 ഇന്ന്
