പൊതുവേ ആഘോഷങ്ങളുടെ സമയത്താണ് കേരരളത്തിന് താമസിക്കുന്ന മലയാളികള്‍ നാട്ടിലേക്ക് വരാറുള്ളത്. ഇനി ഇപ്പോള്‍ ഓണക്കാലമാണ് വരാൻ പോകുന്നത്.അവധിക്കാലമായത് കൊണ്ട് കേരളത്തിന് പുറത്ത് വര്‍ക്ക് ചെയ്യുന്നവരും പഠിക്കുന്നവരുമൊക്കെ നാട്ടിലേക്ക് വരും.
അതുപോലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ കേരളത്തിന് പുറത്തേക്കും ആളുകളും പുറത്തേക്ക് പോകും. പ്രധാനമായും ആളുകള്‍ യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് ട്രെയിനും ബസ്സുമാണ്. ബസ്സ് തിരഞ്ഞെടുക്കന്നവരില്‍ ഭൂരിഭാഗവും കെഎസ്‌ആര്‍ടിസി ആവും തിരഞ്ഞെടുക്കുക.
എന്നാല്‍ ഇത്തവണ നിങ്ങളുടെ കീശ കീറാനുള്ള സാധ്യത ഉണ്ട്.. കാരണം, കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടുമെന്നാണ് ലഭിക്കുന്ന വിവരം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക.
ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്‌സ്പ്രസ് മുതല്‍ മുകളിേലക്ക് ഉള്ള സൂപ്പര്‍ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകം ആവുക.
സിംഗില്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരിക്കില്‍ അഞ്ച് ശതമാനം വരെ വര്‍ധനവാകും ഉണ്ടാവുക. ഉത്സവ ദിവസങ്ങള്‍ അല്ലാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.
അതേസമയം ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷമാകുന്ന മറ്റൊരുവ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ നിരക്കില്‍ ഇളവ് വരുത്താൻ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ നിരക്കിലാണ് ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം റെയില്‍വേ നല്‍കിയിട്ടുണ്ട്.
ഓണത്തിന് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കെഎസ്‌ആര്‍ടിസി
