29 C
Trivandrum
Monday, September 25, 2023

മോദി തെലങ്കാനയില്‍; ഹൈദരാബാദില്‍ ഇന്ന് ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം

Must read

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദര്‍ശനത്തിനു പിന്നാലെ ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം ഇന്ന് ഹൈദരാബാദില്‍ നടക്കും.സംസ്ഥാന തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടകള്‍. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷൻമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ജെ.പി. നദ്ദ അധ്യക്ഷത വഹിക്കും. കര്‍ണാടകയിലെ പരാജയത്തിന്റെ ചുവടു പിടിച്ച്‌ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ആക്ഷൻ പ്ലാനുകളെ കുറിച്ച്‌ യോഗം ചര്‍ച്ചചെയ്യും.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസമേ അവശേഷിക്കുന്നുള്ളൂ. അടുത്തിടെ കേന്ദ്ര മന്ത്രി ജഇ കിഷൻ റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി നിയമിച്ചിരുന്നു. അതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്ബായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുക.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article