27 C
Trivandrum
Wednesday, October 4, 2023

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്കായി തിരച്ചില്‍

Must read

മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായത്. മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള പരലോകമാതാ എന്ന വള്ളമാണ് മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്ന സമയത്ത് തിരയില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. മെന്റസ്, ബിജു, കുഞ്ഞുമോൻ, ബിജു എന്നീ തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുതലപ്പൊഴിയില്‍ മീൻപിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ പതിവ് സംഭവമാണ്. ഇത് ഒഴിവാക്കാൻ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്ബനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article