ജ്യത്ത് പച്ചക്കറി വില പിടിച്ചുനിര്‍ത്താൻ ആവാത്ത വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരു മാസത്തിലധികമായി തക്കാളിയുടെ വില 100 രൂപക്ക് മുകളില്‍ തന്നെ നില്‍ക്കുകയാണ്.ദില്ലിയില്‍ 127, ലക്നൌവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105, കേരളത്തില്‍ 120 എന്നിങ്ങനെയാണ് തക്കാളിയുടെ വില.തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷി നാശം മൂലം തക്കാളിയും ഇഞ്ചിയും കിട്ടാനില്ലാത്ത അവസ്ഥയാണ്.മറ്റു പച്ചക്കറികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.
മൈസൂര്‍, തമിഴ് നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞു. മൂന്നാഴ്ച മുമ്ബ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 പിന്നിട്ടു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി.
തക്കാളി വില കുതിച്ചുയരുന്നതിന് പിന്നാലെ മധ്യപ്രദേശില്‍ വമ്ബന്‍ ഓഫറുകളുമായി സ്ഥാപനങ്ങള്‍ രംഗത്തെത്തി.സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളി സൌജന്യമായി നല്‍കുകയാണ് മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍. 2 കിലോ തക്കാളിയാണ് സൗജന്യം. തക്കാളി സൗജന്യം പ്രയോജനപ്പെട്ടതായും കച്ചവടം വര്‍ദ്ധിച്ചതായും അഭിഷേക് അഗര്‍വാള്‍ പറയുന്നു.
പിടിച്ചു നിര്‍ത്താനാവാതെ പച്ചക്കറി വില ; മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ 2 കിലോ തക്കാളി സൗജന്യം
