31 C
Trivandrum
Monday, September 25, 2023

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കൂടി; കൂടുതല്‍ സര്‍വീസ് നടത്തും

Must read

വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് അധിക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ച്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍).ട്രെയിനുകള്‍ തമ്മില്‍ ഓടുന്നതിലുളള ഇടവേളയും കുറയും.

തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റും പതിനഞ്ചും സെക്കന്‍ഡായി ഇത് കുറയ്ക്കും. തിരക്കില്ലാത്ത സമയങ്ങളില്‍, എട്ട് മിനിറ്റും മുപ്പത് സെക്കന്‍ഡും എന്നതിന് പകരം ഓരോ എട്ട് മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും.

കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 82,024 ആയിരുന്നു. കൂടുതല്‍ ആളുകള്‍ തങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്കായി കൊച്ചി മെട്രോ തിരഞ്ഞെടുക്കുന്നതില്‍ കെഎംആര്‍എല്ലിന് സന്തോഷമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article