ഇന്ത്യൻ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു.കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ സഹലിന്റെ വിവാഹത്തില്‍ സഹതാരങ്ങളായ രാഹുല്‍ കെ.പി അടക്കമുള്ളവര്‍ പങ്കെടുത്തു. 2022 ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത്തവണത്തെ ട്രാൻസ്ഫര്‍ വിൻഡോയില്‍ സഹല്‍ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കൊല്‍ക്കത്ത വമ്ബൻമാരായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സാണ് റെക്കോഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്. ഇന്റര്‍ കോണ്ടിനെന്റല്‍, സാഫ് കപ്പ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സഹല്‍. ഇതിനു പിന്നാലെയാണ് സഹലിനായി മോഹൻ ബഗാൻ വലയെറിഞ്ഞത്.
അറ്റാക്കിങ് മിഡ്ഫീല്‍ഡറായി തിളങ്ങുന്ന സഹല്‍ 2017-ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി
