കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകള്‍ക്ക് വിവിധ സ്‌റ്റേഷനുകളില്‍ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു.പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്‌റ്റോപ്പുകള്‍. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റോപ്പുകള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കും.
ജൂലൈ 15 മുതല്‍ നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിന് (12618) കൊയിലാണ്ടിയിലും (പുലര്‍ച്ചെ 03.09), ജൂലൈ 16 മുതല്‍ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിന് (16604) കുറ്റിപ്പുറം (പുലര്‍ച്ചെ 02.29), കൊയിലാണ്ടി (പുലര്‍ച്ചെ 03.09) സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്.
മാവേലി, മംഗള ഉള്‍പ്പെടെ 13 ട്രെയിനുകള്‍ക്ക് വിവിധ സ്‌റ്റേഷനുകളില്‍ അധിക സ്‌റ്റോപ്പ്
