ജനിതകവും ജീവിതശൈലി ഘടകങ്ങളും വന്‍കുടല്‍ കാന്‍സറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വര്‍ഷം കൂടുമ്ബോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വന്‍കുടല്‍ കാന്‍സറിന്റെ വര്‍ദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങള്‍.
വന്‍കുടല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിലെ ഏഴാമത്തെ അര്‍ബുദമാണ് വന്‍കുടല്‍ കാന്‍സറെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. വന്‍കുടലിലോ മലാശയത്തിലോ ഉള്ള ട്യൂമര്‍ എന്ന അസാധാരണ വളര്‍ച്ച കാന്‍സറായി മാറുമ്ബോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരില്‍ വന്‍കുടല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തത് രോഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു
വന്‍കുടല്‍ കാന്‍സര്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
