ശമ്ബളം ലഭിക്കാത്തതിനാല്‍ കൂലി പണിയെടുക്കാൻ അവധി ചോദിച്ച് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറായ എം.സി.അജുവാണ് കൂലി പണിയെടുക്കാൻ അവധി നല്‍കണമെന്ന അപേക്ഷയുമായി അവധിക്കായി കത്ത് നല്‍കിയത്.
ശമ്ബളം ലഭിക്കാത്തതിനാല്‍ പെട്രോള്‍ അടിക്കാൻ പോലും കൈയില്‍ പണമില്ലെന്നും അതിനാല്‍ ഡ്യൂട്ടിയ്ക്ക് വരാൻ കഴിയാത്ത അവസ്ഥയാണെന്നും കത്തില്‍ പറയുന്നു. അതിനാല്‍ ചെലവിനുള്ള പണം കണ്ടെത്താൻ കൂലി പണിയ്ക്ക് പോകാനൊരുങ്ങുകയാണെന്നും അതിനായി മൂന്നു ദിവസത്തെ അവധി നല്‍കണമെന്നുമാണ് അജുവിന്റെ ആവശ്യം.
കൃത്യമായി ശമ്ബളം കിട്ടാത്തതിലുള്ള പ്രതിഷേധ സൂചകമായാണ് താൻ ഈ കത്തെഴുതിയതെന്നും അവധി കത്ത് പിന്നീട് തിരിച്ചു വാങ്ങിയെന്നും അജു പറയുന്നു. ഗതികേട് കൊണ്ടാണ് ഇങ്ങനെ ഒരു പ്രതിഷേധം നടത്തി വന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു.
ശമ്ബളം കിട്ടിയില്ല, പെട്രോള്‍ അടിക്കാന്‍ പോലും പണമില്ല; കൂലിപണിയെടുക്കാന്‍ അവധി ചോദിച്ച് KSRTC ഡ്രൈവര്‍
