പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം നാല് മണിക്ക് പാരീസിലെത്തുന്ന നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചര്‍ച്ച നടത്തും.ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോണ്‍, കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ് മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ഫ്രാൻസില്‍ നിന്ന് നാവികസേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും. റഫാലിൻ്റെ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷൻ അനില്‍ അംബാനിയുടെ റിലയൻസുമായുള്ള സംയുക്തസംരംഭത്തില്‍ നിന്ന് പിൻമാറും എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു.
മോദി വീണ്ടും വിദേശത്തേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് തിരിച്ചു
