ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അത്ലറ്റുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഒന്നാമതായതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 ലെ അത്ലറ്റിന് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പദവി സ്വന്തമാക്കി.2023 മെയ് 1-വരെയുള്ള 12 മാസങ്ങളില്‍, റൊണാള്‍ഡോ 136 മില്യണ്‍ഡോളര്‍ നേടിയതായിട്ടാണ് കണക്കുകള്‍.2022-ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരമായിരുന്ന മെസ്സിയില്‍ നിന്നാണ് റൊണാള്‍ഡോ ഈ പദവി നേടിയത്.
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
