കൊച്ചിൻ ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കുമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ 18ന് ആരംഭിക്കും.സുഖചികിത്സയുടെ ഉദ്ഘാടനം 3.30ന് വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശൻ നിര്‍വഹിക്കും. ബോര്‍ഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷ്ണര്‍ അനില്‍ കുമാര്‍ സി, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ വി.എൻ. സ്വപ്ന തുടങ്ങിയവര്‍ പങ്കെടുക്കും.
വിവിധ ഔഷധങ്ങള്‍ ചേര്‍ത്ത ചോറുരുളയും, ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും, ഗുളികകളുമാണ് ആനകള്‍ക്ക് നല്‍കുന്നത്. കൊച്ചിൻ ദേവസ്വം ബോര്‍ഡിന് ഇപ്പോള്‍ ആറ് ആനകളാണുളളത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് സുഖചികിത്സ 18ന്
