ജനപ്രിയ നടൻ കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമര്‍ശനവുമായി പദ്മിനി’ സിനിമയുടെ നിര്‍മാതാവ് സുവിൻ കെ. വര്‍ക്കി.നടൻ പ്രമോഷൻ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെയാണ് നിര്‍മാതാവ് രംഗത്ത് എത്തിയിരിക്കുന്നത്. 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയെന്നും അഭിനയിക്കുന്ന സിനിമകള്‍ പ്രമോട്ട് ചെയ്യേണ്ടത് താരങ്ങളുടെ ഉത്തരവാദിത്വമാണെന്നും നിര്‍മാതാവ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടാതെ കുഞ്ചാക്കോ ബോബന്റെ ചിത്രം ഒഴിവാക്കിക്കൊണ്ടുള്ള പോസ്റ്ററും നിര്‍മാതാവ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
“പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി. എല്ലാ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ മനസ് നിറക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പ്രൊമോഷനിലെ പോരായ്മകള്‍ സംബന്ധിച്ചു ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം. പദ്മിനി ഞങ്ങള്‍ക്കൊരു ലാഭകരമായ ചിത്രമാണ്. തിയേറ്ററുകളില്‍ നിന്ന് എന്ത് ഷെയര്‍ കിട്ടിയാലും, ഞങ്ങള്‍ക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിങ് ഷെഡ്യൂളില്‍ നിന്നു ഏഴു ദിവസം മുൻപ് ഞങ്ങള്‍ക്ക് ഷൂട്ട് തീര്‍ക്കാൻ സാധിച്ചിരുന്നു.”പക്ഷേ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ചിന്തിക്കുകയാണെങ്കില്‍ തിയേറ്ററില്‍ നിന്നുള്ള റെസ്പോണ്‍സുകള്‍ തന്നെയാണ് ഏറ്റവും വലുത്. സിനിമയില്‍ അഭിനയിക്കുന്ന നായകന്റെ സ്റ്റാര്‍ഡമിനു തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ വലിയൊരു പങ്കുണ്ട്. പദ്മിനിയുടെ കാര്യമെടുത്താല്‍, 2.5 കോടി രൂപയാണ് നായക നടൻ പ്രതിഫലമായി കൈപ്പറ്റിയത്. എന്നിട്ട് പോലും ഒരു ടെലിവിഷൻ ഇന്റര്‍വ്യൂവിന്റെയൊ പ്രൊമോഷൻ പ്രോഗ്രാമിന്റെയോ ഭാഗമായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ നിര്‍ദേശിച്ച പ്രകാരം സിനിമയുടെ റോ ഫുട്ടേജ് (പൂര്‍ത്തിയാകാത്ത രൂപം) മാത്രം കണ്ട ഒരു പ്രൊമോഷൻ കണ്‍സള്‍ട്ടണ്ട് അഭിപ്രായപെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങള്‍ സൃഷ്ടിച്ച പ്രൊമോഷൻ പ്ലാനുകളും ചാര്‍ട്ടുകളും നിഷ്കരുണം അവര്‍ തള്ളിക്കളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്നു സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അതു കൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചത്.”
കുഞ്ചാക്കോ ബോബനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ്
