അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊല്ലപ്പെട്ട യുവതിക്ക് ഒട്ടേറെതവണ കുത്തേറ്റെന്ന് ദൃക്സാക്ഷികള്‍.യുവതിയെ ആശുപത്രിയുടെ നാലാംനിലയില്‍വെച്ച് ആക്രമിച്ച പ്രതി, പിന്നീട് വലിച്ചിഴച്ച് കൊണ്ടുപോയശേഷം ആവര്‍ത്തിച്ച് കുത്തിപരിക്കേല്‍പ്പിച്ചെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവര്‍ അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
കൊച്ചിനെ പിടിച്ചുവലിച്ച് കൊണ്ടുപോയി, മൂലയ്ക്കിട്ട് വീണ്ടും കുത്തി’; ആശുപത്രിയില്‍ അരുംകൊല
