27 C
Trivandrum
Wednesday, October 4, 2023

പ്രധാനമന്ത്രിക്ക് ആശംസകള്‍ കൈമാറി എം എ യൂസഫലി

Must read

ഏകദിന സന്ദര്‍ശനത്തിനായി യു എ ഇ ലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി.അബുദബി പ്രസിഡൻഷ്യല്‍ പാലസില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അല്‍ നഹ്യാൻ ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

യുഎഇ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് അബുദബി ചേംബര്‍ വൈസ് ചെയര്‍മാൻ എം എ യൂസഫലി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിരുന്നില്‍ പങ്കെടുത്തത്. യുഎഇ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സന്നിധരായിരുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article