കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും അരകോടിയുടെ സ്വര്‍ണവുമായി വെളളിയാഴ്ച്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയിലായി.കുറ്റ്യാടി അടുക്കത്ത് സ്വദേശി റഷീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് കണ്ണൂര്‍ പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. റെയ്ഡില്‍ ് കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി ചാക്കോ, എന്‍.വി പ്രശാന്ത്, പി.കെ ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ അരക്കോടിയുടെ സ്വര്‍ണം പിടികൂടി
