26 C
Trivandrum
Tuesday, October 3, 2023

നവതിയുടെ നിറവില്‍ മലയാളിയുടെ സാഹിത്യ വിസ്മയം എംടി

Must read

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍ക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു.മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വര്‍ഷങ്ങളാണ് കടന്നുപോയത്. ആസ്വാദകര്‍ക്ക് വായനയുടെ പുതു വാതായനങ്ങള്‍ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊര്‍ജസ്വലനാണ്. വായനക്കാര്‍ക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചര്‍മ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി ലളിത ഭാഷയുടെ പ്രായോക്താവും പ്രചാരകനുമായിരുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article