അതിശയക്കാഴ്ച സമ്മാനിക്കുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും ദുബൈക്ക് സ്വന്തമാകുന്നു.ദുബൈ ആസ്ഥാനമായ നിര്‍മാതാക്കളായ അസീസി ഡെലപ്മെന്‍റ്സ് സി.ഇ.ഒ ഫര്‍ഹാദ് അസീസി ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബി.ബി.സി പേര്‍ഷ്യ ചാനലില്‍ അഭിമുഖത്തിനിടെ പിതാവും അസീസി ഗ്രൂപ് സ്ഥാപകനുമായ മീര്‍വായിസ് അസീസി നടത്തിയ വെളിപ്പെടുത്തല്‍ ഉദ്ധരിച്ചാണ് ഫര്‍ഹാദ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കെട്ടിടത്തിന്‍റെ പേരോ ഉയരമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍, ശൈഖ് സായിദ് റോഡിലെ പ്രധാന സ്ഥാനത്തായിരിക്കും കെട്ടിടം നിര്‍മിക്കുകയെന്ന് നേരത്തെ ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് കമ്ബനിക്ക് വളരെ പ്രധാനപ്പെട്ട ഒരു നേട്ടമായിരിക്കുമെന്നും ഫര്‍ഹാദ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ മെര്‍കെദ കെട്ടിടമാണ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും ദുബൈയിലേക്ക്
