ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ലെന്നും നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്കു ജൂലൈ 31 വരെ സമയമുണ്ട്.നികുതി ഫയലിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കണക്കനുസരിച്ചു 2022-23 അസസ്മെന്റ് വര്‍ഷത്തേക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ 2022 ജൂലൈ 31 വരെ ഏകദേശം 5.83 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു എന്നതാണ്.
‘ഐടിആര്‍ ഫയലിംഗ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ആയതിനാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവസാന നിമിഷം വരെ കാത്തിരിക്കരുത്, തീയതി നീട്ടില്ല. അതിനാല്‍, ചെയ്യാത്തവര്‍ എത്രയും വേഗം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം, ”മല്‍ഹോത്ര അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മല്‍ഹോത്രയുടെ അഭിപ്രായത്തില്‍ നികുതി സമാഹരണ ലക്ഷ്യം ഏകദേശം 10.5 ശതമാനം വളര്‍ച്ചാ നിരക്കിന് അനുസൃതമാണ്. ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) വളര്‍ച്ചാ നിരക്ക് നിലവില്‍ 12 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിരക്ക് കുറച്ചതിനാല്‍ വര്‍ദ്ധിച്ച എക്‌സൈസ് തീരുവ നിരക്ക് 12 ശതമാനത്തില്‍ താഴെയാണ്.
ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യുക, നീട്ടുന്ന കാര്യം പരിഗണനയിലില്ല
