ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിന് സമാപനമായപ്പോള്‍ ആകെ ആറ് സ്വര്‍ണവും 12 വെള്ളിയും ഒമ്ബത് വെങ്കലവുമായി ഇന്ത്യക്ക് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനം.അവസാന ദിവസം എട്ട് വെള്ളിയും അഞ്ച് വെങ്കലവുമായി 13 മെഡലാണ് ഇന്ത്യ അക്കൗണ്ടില്‍ ചേര്‍ത്തത്. വനിത ഷോട്ട്പുട്ടില്‍ അബ ഖതുവ ദേശീയ റെക്കോഡ് നേടിയതാണ് ഞായറാഴ്ചത്തെ പ്രധാന സവിശേഷത. അബക്ക് വെള്ളിയാണ് ലഭിച്ചത്. വനിത 200 മീറ്ററില്‍ ജ്യോതി യാരാജിയും 5000 മീറ്ററില്‍ പരുള്‍ ചൗധരിയും രണ്ടാമതെത്തി ഇരട്ട മെഡല്‍ നേട്ടക്കാരായി. 16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ആകെ മെഡല്‍ എണ്ണം നോക്കുമ്ബോള്‍ ഇന്ത്യയേക്കാള്‍ (27) പിറകിലാണ് ചൈന (22). 2019ലാണ് ഇതിന് മുമ്ബ് ചാമ്ബ്യൻഷിപ് നടന്നത്. അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഏഷ്യന്‍ അത്‍ലറ്റിക്സ് ചാമ്ബ്യന്‍ഷിപ് സമാപിച്ചു; മെഡല്‍പട്ടികയില്‍ ഇന്ത്യ മൂന്നാമത്
