അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി ആര്‍ വി പിങ്ക് സ്റ്റേഡിയത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഡേവിഡ് ബെക്കാം ഉള്‍പ്പടെയുള്ള ടീം ഉടമകള്‍ മെസിക്ക് പത്താം നമ്ബര്‍ ജഴ്‌സി സമ്മാനിച്ചു. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. 492കോടി രൂപയാണ് മെസിയുടെ വാര്‍ഷിക പ്രതിഫലം.
വെള്ളിയാഴ്ച ക്രൂസ് അസുളിനെതിരെയാണ് ഇന്റര്‍ മയാമിയില്‍ മെസിയുടെ അരങ്ങേറ്റമത്സരം. മെസിക്കൊപ്പം സ്പാനിഷ് താരം സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ബാഴ്‌സലോണയില്‍ നിന്നാണ് മെസിയുടെ സുഹൃത്തുകൂടിയായ ബുസ്‌കറ്റ്‌സ് ഇന്റര്‍ മയാമിയിലെത്തിയത്
ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം
