മംഗലാപുരം മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.തിങ്കളാഴ്ച ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി യോഗംചേര്‍ന്നശേഷം മറ്റു വിവരങ്ങള്‍ അറിയിക്കും. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിര്‍മാണം പഠിച്ച് വേഗത്തില്‍ പുനര്‍നിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10ന് നടന്ന അപകടത്തില്‍ മരിച്ച കുഞ്ഞുമോൻ, റോബിൻ, ബിജു ആന്റണി, സുരേഷ് ഫെര്‍ണാണ്ടസ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വി ജോയി എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, വൈസ് പ്രസിഡന്റ് ഷീല ഗ്രിഗ്രോറി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ജെറാള്‍ഡ്, പ്രസിഡന്റ് എ സ്നാഗപ്പൻ, സിഐടിയു നേതാക്കളായ കഠിനംകുളം സാബു, മെറ്റസ് ലൂയിസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവര്‍ ഒപ്പമുണ്ടായി.
മുതലപ്പൊഴി അപകടം : മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
