തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി.സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേ ആണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹരജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹരജിയും കോടതിയിലെത്തുമെന്നും ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മലപ്പുറം തിരൂര്‍ സ്വദേശി പിടി ഷീജിഷ് ആണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹാജരായത്.
വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഷീജിഷ് സുപ്രീംകോടതിയെ സമീപിച്ചത്.
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
