മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കേരള ഹൈക്കോടതി. മാതാപിതാക്കളില്‍ ഒരാള്‍ പിന്നാക്ക ജാതിയില്‍ പെട്ടയാളാല്‍ മക്കള്‍ക്കും പിന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.മാതാവിന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ബികോം വിദ്യാര്‍ഥിനിയുടെ ആവശ്യം പരിഗണിക്കൻ കിര്‍ത്താഡ്സിന് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ്) കോടതി നിര്‍ദ്ദേശം നല്‍കി. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ശുപാര്‍ശ ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ കോടതി റദ്ദാക്കി.
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി
