ചന്ദ്രയാന്‍ മൂന്നിന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. ഭ്രമണപഥം ഉയര്‍ത്തല്‍ ഭ്രമണപഥം ഉയര്‍ത്തലിന്റെ നാലാം ഘട്ടം ജൂലൈ 20ന് ഉച്ച കഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയില്‍ പൂര്‍ത്തിയാകുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.ജൂലൈ 14നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.
ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്‌എല്‍വി മാര്‍ക്ക് 3 എന്ന എല്‍വിഎം 3ജൂലൈ 14നാണ് ചന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തി. ജൂലായ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ചന്ദ്രയാന്‍ മൂന്നിന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയായി
