അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു.ഉച്ചക്ക് 12ഓടെയാണ് ഇന്ദിരാ നഗറില്‍ മുൻ മന്ത്രി ടി ജോണിൻ്റെ വസതിയില്‍ നിന്ന് എടുത്ത മൃതദേഹം ആംബുലൻസില്‍ വിമാനത്താവളത്തിലെത്തിച്ചു. അവിടെ നിന്നും എയര്‍ ആംബുലൻസില്‍ ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഇവിടെ നിന്നും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും.
ബെംഗളൂരുവില്‍ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. ബെംഗളൂരുവില്‍ പ്രതിപക്ഷ യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബെംഗളൂരുവിലുണ്ടായിരുന്നു. കോണ്‍ഗ്രസിൻ്റെ ദേശീയ നേതാക്കളും ബെംഗളൂരുവിലെ മലയാളികളും നാട്ടുകാരും ആദരമര്‍പ്പിക്കാൻ ഇന്ദിരാ നഗറിലെ വസതിയിലെത്തി.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ആദ്യ പൊതുദര്‍ശനം പുതുപ്പള്ളി ഹൗസില്‍
