29 C
Trivandrum
Monday, September 25, 2023

ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊല; യുവാവിനെ കൊന്നത് കഴുത്തില്‍ കയര്‍ മുറുക്കി; മാതാപിതാക്കളും സഹോദരനും അറസ്റ്റില്‍

Must read

കൊല്ലം ചിതറയില്‍ യുവാവിനെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് കഴുത്തില്‍ പ്ലാസ്റ്റിക് കയറുമുറുക്കി കൊന്നു.സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദര്‍ശ് (21) ആണ് മരിച്ചത്. സംഭവത്തില്‍ ആദര്‍ശിന്‍റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാള്‍, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്ന ആദര്‍ശിനെ ഞായറാഴ്ച രാത്രിയാണ് മൂന്ന് പ്രതികളും ചേര്‍ന്ന് വകവരുത്തിയത്. അയല്‍ വീട്ടില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ ആദര്‍ശിനെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്. വീട്ടിലെത്തിയ ആദര്‍ശ് വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേര്‍ന്ന് ആദര്‍ശിനെ കെട്ടിയിട്ട് കഴുത്തില്‍ കയര്‍ മുറുക്കി കൊന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article