എഷ്യ കപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരം ഒരു ദിവസം മുമ്ബ് നടക്കും എന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 30-ന് ആരംഭിക്കുന്ന 2023 ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 2-ന് ആകും ഇന്ത്യ പാക് മത്സരം ഇന്ത്യയെ ശ്രീലങ്കയിലെ കാൻഡിയില്‍ വെച്ചാകും പാകിസ്ഥാൻ നേരിടുക.സെപ്തംബര്‍ 17ന് കൊളംബോയില്‍ ആകും ഫൈനല്‍ നടക്കുക.
സെപ്തംബര്‍ 17ന് കൊളംബോയില്‍ ആകും ഫൈനല്‍ നടക്കുക.ടൂര്‍ണമെന്റില്‍ മൊത്തം 13 മത്സരങ്ങള്‍ നടക്കും. ഗ്രൂപ്പ് എയില്‍ പാകിസ്ഥാൻ, ഇന്ത്യ, നേപ്പാള്‍ എന്നിവരാണ് ഉള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.
പാക്കിസ്ഥാനും ഇന്ത്യയും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറുകയാണെങ്കില്‍, സെപ്റ്റംബര്‍ 10ന് കാൻഡിയില്‍ വെച്ച് വീണ്ടും അവര്‍ ഏറ്റുമുട്ടും.
ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്താന്‍ മത്സരം സെപ്റ്റംബര്‍ 2ന്!!
