ഉത്തരേന്ത്യയില്‍ പ്രളയത്തിനിടയാക്കിയ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇത്തവണ കരകവിഞ്ഞൊഴുകിയ യമുന താജ്മഹലിന്റെ ഭിത്തിയും നനച്ചിരിക്കുകയാണ് 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യമുനാ നദി താജ്മഹല്‍ വരെ എത്തിയിരിക്കുന്നത്.യമുനാ തീരത്താണ് ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു മുൻപ് 1978-ലെ പ്രളയ സമയത്ത് താജ്മഹല്‍ വരെ യമുന ഒഴുകിയെത്തിയിരുന്നു.
യമുനയിലെ ജലം 150 മീറ്റര്‍ ഉയരത്തില്‍ എത്തിയിട്ടുണ്ട്. ജലം ഇതുവരെ താജ്മഹലിന്റെ അടിത്തറയില്‍ എത്തിയിട്ടില്ലെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. ഇവിടെയാണ് ഷാജഹാന്റെ ശവകുടീരവും, മുംതാസ് മഹലും ഉള്ളത്. നിലവില്‍, മുംതാസ് മഹലിന്റെ പിതാവ് ഇതിമിദു ദൗലയുടെ ശവകുടീരത്തിന് അരികെ വരെ ജലം എത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നാലും പ്രധാനപ്പെട്ട കെട്ടിടം വെള്ളത്തിനടിയിലാകാത്ത തരത്തിലാണ് താജ്മഹല്‍ നിര്‍മ്മിച്ചിട്ടുള്ളത്. 1978-ലെ പ്രളയത്തില്‍ അടിത്തറയിലെ 22 ഓളം മുറികളില്‍ വെള്ളം കയറിയിരുന്നു. അന്ന് യമുനയിലെ ജലനിരപ്പ് 154.8 മീറ്ററായാണ് ഉയര്‍ന്നത്.
താജ്മഹലിന്റെ ഭിത്തി തൊട്ട് യമുനാ നദി, ജലനിരപ്പ് വീണ്ടും ഉയരുന്നു
