തിരുവനന്തപുരത്ത് നിന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കാൻ തന്നെ എട്ട് മണിക്കൂർ വേണ്ടി വന്നു. കേവലം 45 കിലോമീറ്റർ പിന്നിട്ടതിനാണ് ഇത്രയും സമയം വേണ്ടി വന്നത്.
ഇനി 80 കിലോമീറ്റർ അകലെയുള്ള കോട്ടയം തിരുനക്കര മൈതാനിയിൽ എത്താൻ എത്ര മണിക്കൂർ വേണ്ടി വരും എന്നതിന് ആർക്കും ഉത്തരമില്ല. ഏതായാലും രാത്രി ഏറെ വൈകും എന്ന് ഉറപ്പാണ്.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തുകയായിരുന്നു ജനങ്ങൾ. ജനസാഗരം എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്ന തിരക്കാണ് അനുഭവപ്പെട്ടത്.
നിലമേലും ചടയമംഗലത്തും ആയൂരും വാളകത്തും കൊട്ടാരക്കരയയിലുമൊക്കെ മനുഷ്യരുടെ ഓരോ കടലുകൾ തന്നെ രൂപപ്പെട്ടു. ചെറു നദികൾ പോലെ എവിടെ നിന്നോ ജനസഞ്ചയം ഒഴുകിയെത്തി. പതിവ് പോലെ ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയും ജനക്കൂട്ടത്തിൽ അലിഞ്ഞായിരുന്നു.
സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി. പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്. കോട്ടയത്ത് ജനങ്ങളെ നിയന്ത്രിക്കാൻ 2000 പോലീസുകാരെ നിയന്ത്രിച്ചു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടാവില്ല. സംസ്കാരം നാളെ പുതുപള്ളിയിൽ ഉച്ചകഴിഞ്ഞ്.
ജനസമുദ്രം സാക്ഷി… ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കൊട്ടാരക്കരയിൽ
