മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് 2:30 ഓടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു.പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദര്‍ശനത്തിന് വെക്കും.10 കിലോമീറ്റര്‍ ദൂരമാണ് പുതുപ്പള്ളിയിലേക്ക് ഉള്ളത്. യാത്രയില്‍ ആളുകള്‍ കാണാനെത്തുന്നത് സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കും.
വീട്ടില്‍ സംസ്‌ക്കാര ശുശ്രുഷകള്‍ നടക്കും. പിന്നീട് പണി പൂര്‍ത്തിയാവാത്ത വീട്ടിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും.
പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര; സംസ്‌കാര ചടങ്ങുകള്‍ വൈകും
