27 C
Trivandrum
Wednesday, October 4, 2023

മണിപ്പൂരിലെ കലാപ ഭൂമിയില്‍ നിന്നെത്തിയ പിഞ്ചുബാലികയെ ചേര്‍ത്തുപിടിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

Must read

മണിപ്പൂരില്‍ നിന്നെത്തി തൈക്കാട് മോഡല്‍ ഗവ. എല്‍.പി സ്കൂളില്‍ പ്രവേശനം നേടിയ ജേ ജെം എന്ന കുട്ടിയെ സ്കൂളില്‍ സന്ദര്‍ശിച്ച മന്ത്രി കുട്ടിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

മണിപ്പൂരില്‍നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെ ജെം വായ്പേയ്. ഇവരുടെ വീട് അക്രമികള്‍ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തില്‍നിന്ന് പാലായനം ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ജേ ജെമ്മിന് രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നല്‍കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവ. എല്‍.പി സ്കൂളില്‍ മൂന്നാം ക്ലാസിലാണ് പ്രവേശനം നേടിയത്.

ജേ ജെം കേരളത്തിന്റെ വളര്‍ത്തുമകളാണെന്ന് മന്ത്രി പറഞ്ഞു. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article