Connect with us

SPORTS

ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത മാസം തിരിച്ചു വരുന്നു

Published

on

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൻെറനിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണയുടെപരിക്കാണ്. ടീമിനെ മുന്നിൽ നിന്ന് നയിച്ച ലൂണ സീസണിൻെറ തുടക്കത്തിൽ ഗംഭീര ഫോമിലാണ് കളിച്ചത്.

ഗോളടിക്കുന്നതിലും ഗോളടിപ്പിക്കുന്നതിലും താരം മുന്നിലായിരുന്നു.ഐഎസ്എൽ പോയൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നാം സ്ഥാനത്തേക്ക് നയിച്ച ലൂണയുടെ നേതൃത്വത്തിൽ ടീം കന്നിക്കിരീടം സ്വന്തമാക്കുമെന്ന് തന്നെ ആരാധകർ സ്വപ്നം കണ്ടു.

എന്നാൽ എല്ലാം പ്രതീക്ഷകളെയും തകിടം മറിച്ചാണ് ലൂണയ്ക്ക് പരിക്കേറ്റത്. പഞ്ചാബ് എഫ്സിക്കെതിരായ മത്സത്തിന് മുമ്പ് നടത്തിയ പരിശീലനത്തിനിടെയാണ് പരിക്കുണ്ടായത്.

SPORTS

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്

Published

on

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 71), ധ്രുവ് ജുറല്‍ (34 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെ എല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.വിജയത്തോടെ രാജസ്ഥാന്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു. 9 മത്സരത്തില്‍ 16 പോയിന്റായി രാജസ്ഥാന്. ലഖ്‌നൗ ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കു്ന്നു. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാള്‍ (18 പന്തില്‍ 24) – ജോസ് ബട്‌ലര്‍ (18 പന്തില്‍ 34) മികച്ച തുടക്കം നല്‍കി. ഇരുവരും ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന പന്തില്‍ ബട്‌ലറെ യാഷ് താക്കൂര്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ജയ്‌സ്വാളും മടങ്ങി.

നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (14) തിളങ്ങാനായില്ല. എന്നാല്‍ ധ്രുവ് ജുറലിനെ (34 പന്തില്‍ 52) കൂട്ടുപിടിച്ച് സഞ്ജു നടത്തിയ പ്രകടനം രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചു. ജുറലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. സഞ്ജു നാല് സിക്‌സും ഏഴ് ഫോറും കണ്ടെത്തി.നേരത്തെ, തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീഴുന്നത് കണ്ടാണ് ലഖ്‌നൗവിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. രണ്ട് ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിന്റണ്‍ ഡി കോക്ക് (8), മാര്‍കസ് സ്‌റ്റോയിനിസ് (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്ടമായി.

ഡി കോക്കിനെ ട്രന്റ് ബോള്‍ട്ട് ബൗള്‍ഡാക്കിയപ്പോള്‍ സ്‌റ്റോയിനിസിനെ സന്ദീപും വീഴ്ത്തി. പിന്നാലെ ഹൂഡ – രാഹുല്‍ സഖ്യം 115 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ലഖ്‌നൗ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും. 13-ാം ഓവറില്‍ സന്ദീപാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. ഹൂഡ പുറത്ത്. തുര്‍ന്നെത്തിയ നിക്കോളാസ് പുരാനും (11) തിളങ്ങാനായില്ല. ഇതിനിടെ രാഹുലും മടങ്ങി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്.

ആയുഷ് ബദോനി (13 പന്തില്‍ 18), ക്രുനാല്‍ പാണ്ഡ്യ (11 പന്തില്‍ 15) എന്നിവര്‍ക്ക് വേണ്ട വിധത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. സന്ദീപിന് പുറമെ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Continue Reading

NEWS

ഐപിഎൽ മാമങ്കത്തിന്ന് ഇന്ന് തുടക്കം

Published

on

ചെന്നൈ : ഐപിഎല്ലിന്റെ പതിനേഴാമത്തെ സീസണിന് ഇന്ന് തുടക്കം. ചെന്നൈ ചെപ്പോക്കില്‍ രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും തമ്മിൽ ഏറ്റുമുട്ടും.

നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോനിക്ക് പകരം ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ കാണാം. ലൈവ് സ്ട്രീമിങ് ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ്.

എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങ് വർണാഭമാക്കും

Continue Reading

SPORTS

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി;രാജ്കോട്ടില്‍ ഇന്ത്യക്ക് വിജയം

Published

on

രാജ്കോട്ട്: ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ റെക്കോർഡ് വിജയം.

557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്.

റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്.

Continue Reading

Latest

KERALA10 hours ago

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം...

LOCAL NEWS14 hours ago

തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന ഭീതിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് പരീക്ഷയിൽ മികച്ച വിജയം. മലപ്പുറം ഒതളൂർ സ്വദേശി നിവേദ്യയാണ് എസ്എസ്എൽസി പരീക്ഷക്ക് മികച്ച വിജയം നേടിയത്. കഴിഞ്ഞ...

KERALA1 day ago

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69%

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിജയ ശതമാനം 99.69. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ...

KERALA2 days ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; 2 ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലൊഴികെ താപനില മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളൊഴികെ 12 ജില്ലകളിലുമാണ് ജാ​ഗ്രത മുന്നറിയിപ്പുള്ളത്. അതേസമയം കേരളത്തില്‍ വിവിധയിടങ്ങളിലായി...

KERALA2 days ago

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക് ; അതിവേഗത്തിൽ അറിയാം

തിരുവനന്തപുരം : 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം...

KERALA2 days ago

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ; ഫലം ഈ സൈറ്റുകളിൽ അറിയാം

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

KERALA3 days ago

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം : നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.നാടകത്തിയില്‍...

KERALA3 days ago

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6605 രൂപയായി. ഒരു പവൻ...

LOCAL NEWS5 days ago

സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ട്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ...

KERALA5 days ago

സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂളുകൾ ജൂൺ 3 ന് തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ...

Trending