ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചറിയിച്ച് ഭർത്താവ്

കോതമംഗലം: കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുത്തേറ്റാണ് കുഞ്ഞമ്മ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും അയൽവാസികൾ…

Read More

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; അറ്റനഷ്ടം ഗണ്യമായി കുറഞ്ഞു

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. വരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിച്ച മെട്രോയുടെ അറ്റനഷ്ടത്തിലും ഗണ്യമായ കുറവുണ്ടായി. കൊച്ചി നഗരവാസികൾ മെട്രോ ഗതാഗത സംവിധാനത്തെ വീണ്ടും ഏറ്റെടുത്തതിന്റെ തെളിവാണ് കഴിഞ്ഞ വർഷത്തെ പ്രവർത്തനഫലം. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം മുൻ സാമ്പത്തിക വർഷത്തെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. ഇതേ കാലയളവിൽ 52.64 കോടി രൂപയുടെ…

Read More

തേവര പാലത്തിൽ ലോറി അപകടം; കൈവരി തകർത്ത് കായലിലേക്ക് തൂങ്ങിനില്ക്കുന്ന നിലയിൽ

കൊച്ചി: എറണാകുളം തേവര പാലത്തിൽ നിയന്ത്രണം വിട്ട ലോറി അപകടത്തിൽപെട്ടു. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരിൽ നിന്ന് വെല്ലിംഗ്ടൺ ഐലൻഡിലേക്ക് പോകുന്ന വഴിയിലുള്ള പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈവരികൾ പൂർണ്ണമായും തകർത്ത ലോറിയുടെ മുൻഭാഗം കായലിലേക്ക് തൂങ്ങിനിൽക്കുന്ന അതീവ അപകടകരമായ അവസ്ഥയിലാണിപ്പോഴുള്ളത്.​ അപകടം നടക്കുന്ന സമയത്ത് ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനം കൈവരി തകർത്ത് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുൻപ് ഇയാൾ അത്ഭുതകരമായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിലവിൽ അപകടത്തെ തുടർന്ന് തേവര പാലത്തിൽ കടുത്ത ഗതാഗത…

Read More

കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ്: ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചു; നിരക്ക് കുറച്ചു​

കൊച്ചി : കൊച്ചിയിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളുടെ എണ്ണം ഒരു ദിവസം മൂന്നായി വർദ്ധിപ്പിച്ചു.​പുതിയ സമയക്രമവും നിരക്കുകളും​പുതിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 4 മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് ആദ്യ ട്രിപ്പ് പുറപ്പെടും. വൈകിട്ട് 6.30-ന് രണ്ടാമത്തെ ട്രിപ്പും, രാത്രി 9 മണിക്ക് മൂന്നാമത്തെ ട്രിപ്പും ആരംഭിക്കും.​യാത്രാ നിരക്കുകൾ കുറച്ചിട്ടുണ്ട്. അപ്പർ ഡെക്ക് ചാർജ് 200 രൂപയായും, ലോവർ…

Read More