Connect with us

KERALA

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടില്‍ തിളച്ചു മറിയുകയാണ് സംസ്ഥാനം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും.സംസ്ഥാനത്ത് തമ്ബടിച്ച്‌ കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും. കഴിഞ്ഞ തവണത്തെ 19 ല്‍ നിന്ന് ട്വന്റി – ട്വന്റിയാണ് യുഡിഎഫ് ലക്ഷ്യം. കനലൊരുതരി കത്തിപ്പടരുന്നതാണ് ഇടതിന്റെ സ്വപ്നം.കേരളം ബാലികേറാ മലയല്ലെന്ന് തെളിയിക്കാൻ അടവ് പതിനെട്ടും പയറ്റുകയാണ് ബിജെപി.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികള്‍ക്കോ സ്ഥാനാർത്ഥികള്‍ക്കോ അവകാശ വാദങ്ങള്‍ക്ക് കുറവില്ല. അപ്പോഴും പ്രവചനാതീതമായ അടിയൊഴുക്കുകളില്‍ ആശങ്കയും അസ്വസ്ഥതയുമുണ്ട് നേതാക്കള്‍ക്ക്.

KERALA

കേരളത്തിന് ആശ്വാസം, മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

Published

on

തിരുവനന്തപുരം: കൊടും ചൂടിൽ കേരളം വലഞ്ഞ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേന്ദ്ര കാലാവസ്ഥ പ്രവചനം സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്. ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ ഉറപ്പാണെന്നാണ് പ്രവചനം.

ഇന്നലെ ശക്തമായ വേനൽമഴ മെയ് മാസത്തിലെ ആദ്യ ദിനങ്ങളിലും കേരളത്തിന് ആശ്വാസമേകുമെന്നാണ് വ്യക്തമാകുന്നത്. മെയ് 4 വരെയുള്ള പ്രവചന പ്രകാരം 12 ജില്ലകളിൽ വരെ മഴ ലഭിച്ചേക്കാം. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ സാധ്യതയുണ്ട്.

Continue Reading

KERALA

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

Published

on

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്.

ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

Continue Reading

KERALA

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

Published

on

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

Continue Reading

Latest

LOCAL NEWS9 hours ago

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ്...

LOCAL NEWS13 hours ago

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി : പനമ്പള്ളി നഗർ പാസ്പോർട്ട് ഓഫീസിന് സമീപം ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം. ജനിച്ച ഉടനെ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹംആൺകുഞ്ഞിന്റെ മൃതദേഹമാണ്...

LOCAL NEWS1 day ago

ഫോൺ വഴിയുള്ള ബന്ധം, യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും കൂട്ടാളികളും പിടിയിൽ

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു-28),...

Uncategorized1 day ago

തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

LOCAL NEWS2 days ago

കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു

കൊല്ലം: കൊല്ലം മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ...

KERALA3 days ago

കേരളത്തിന് ആശ്വാസം, മെയ് ആദ്യ ദിനങ്ങളിൽ 12 ജില്ലകളിൽ വരെ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടിൽ കേരളം വലഞ്ഞ ഏപ്രിൽ മാസം കടന്നുപോകുമ്പോൾ കേന്ദ്ര കാലാവസ്ഥ പ്രവചനം സംസ്ഥാനത്തിന് ആശ്വാസമേകുന്നതാണ്. ആദ്യ ദിനങ്ങളിൽ കേരളത്തിലെ 12 ജില്ലകളിൽ വരെ മഴ...

LOCAL NEWS3 days ago

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മർദ്ദനമേറ്റത്. ഇടി വള ഉപയോഗിച്ച് പൂവാർ സ്വദേശി അനിൽ ജയകുമാരിയുടെ...

Uncategorized4 days ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവനുവദിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവനുവദിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിൽ ടെസ്റ്റിൽ ഇളവ് അനുവദിക്കുന്നതായി മന്ത്രി അറിയിച്ചു. ആദ്യ ഭാഗമായ...

LOCAL NEWS5 days ago

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ പുലര്‍ച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ...

LOCAL NEWS5 days ago

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം

തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ആര്യക്കും സച്ചിനുമെതിരെ...

Trending