Connect with us

KERALA

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

Published

on

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

KERALA

പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം

Published

on

തിരുവനന്തപുരം : പ്ലസ്‌വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് മലപ്പുറത്താണ്- 79284 പേർ. തൊട്ടുപിന്നിലുള്ളത് കോഴിക്കോടാണ്- 46262 വിദ്യാർത്ഥികൾ.

തിരുവനന്തപുരം- 33518,കൊല്ലം- 31434, പത്തനംതിട്ട – 13556, ആലപ്പുഴ – 24533, കോട്ടയം – 22146, ഇടുക്കി – 12623, എറണാകുളം – 37363, തൃശൂർ – 39075, പാലക്കാട് – 43953, വയനാട് – 11510,കണ്ണൂർ – 37000, കാസർകോട് – 19596 എന്നിങ്ങനെയാണ് ഇന്നലെവരെ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം.

Continue Reading

KERALA

അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു ; മോഹൻലാലും മാറുമെന്ന് സൂചന

Published

on

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു.

നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന.

കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്.

നടൻ മോഹൻലാലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ വലിയ സ്ഥാനമാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു.

Continue Reading

KERALA

ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും.

തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കും. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

Continue Reading

Latest

LOCAL NEWS22 hours ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ്...

LOCAL NEWS22 hours ago

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു

ആലപ്പുഴ : ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര...

NEWS2 days ago

പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ

ആമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം...

LOCAL NEWS2 days ago

ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി...

KERALA2 days ago

പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം

തിരുവനന്തപുരം : പ്ലസ്‌വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ...

KERALA2 days ago

അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു ; മോഹൻലാലും മാറുമെന്ന് സൂചന

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം...

LOCAL NEWS3 days ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ്...

NATIONAL3 days ago

പ്രധാനമന്ത്രിക്ക് വധഭീഷണി; സന്ദേശമെത്തിയത് ചെന്നൈ എൻഐഎ ഓഫീസിലേക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്....

LOCAL NEWS3 days ago

വർക്കല പാപനാശം കുന്ന് ഇടിഞ്ഞു

വർക്കല : വർക്കല ഹെലിപ്പാട് ഭാഗത്തെ കുന്ന് ആണ് വലിയ അളവിൽ ഇടിഞ്ഞത്.രാവിലെ 9 മണിയോടെ ആണ് കുന്ന് ഇടിഞ്ഞത്. സന്ദർശകർക്ക് കടൽ കാഴ്ചകൾ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി...

KERALA4 days ago

ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ, മധ്യ...

Trending