Connect with us

Uncategorized

തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.അതേ സമയം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല. പകരം ക്രമീകരണം ഏർപ്പെടുത്താൻ സർക്കാർ ബോർഡിന് നിർദേശം നൽകി.

അടുത്ത 15 ദിവസം കൂടി വൈദ്യുതി നിയന്ത്രണം വേണ്ടി വരും.വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനംസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മണിമുതല്‍ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.

കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധമായും നടത്തരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണല്‍മരങ്ങള്‍ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോ?ഗം ചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കണം. വേനല്‍ മഴ ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസങ്ങള്‍ നീക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കാന്‍ ഇടയാക്കരുത്. കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ഉപയോഗിക്കേണ്ട കെട്ടിടങ്ങള്‍ സജ്ജമാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം.

എല്ലാ പൊഴികളും ആവശ്യമായ അളവില്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മെയ് 25ന് മുന്‍പായി പൂര്‍ത്തീകരിക്കണം.പ്രധാന റെഗുലേറ്ററുകള്‍, സ്പില്‍ വേകള്‍ എന്നിവയുടെ മുന്‍പിലും, പുറകിലുമുള്ള തടസ്സങ്ങള്‍ നീക്കണം. ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ്വിന് മുകളില്‍ എത്തുന്നില്ലെന്ന് റൂള്‍ കര്‍വ് നിരീക്ഷണ സമിതി ഉറപ്പാക്കണം. നഗര മേഖകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഡ്രൈനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച ആവശ്യമായ അവലോകനം എത്രയുംപെട്ടന്ന് നടത്തണം.

അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ മഴയ്ക്കു മുന്നോടിയായി മാറ്റണം. റോഡില്‍ പണി നടക്കുമ്പോള്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കണം. കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. അപകട സാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയംമാറാന്‍ സാധിക്കും വിധം പരിശീലനം നല്‍കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടസാധ്യത മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം. മലവെള്ളപ്പാച്ചില്‍ ഉണ്ടാവാന്‍ ഇടയുള്ള ജലാശയങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കണം.

ആപദ്മിത്ര, സിവില്‍ ഡിഫന്‍സ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ഡങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ കാര്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Uncategorized

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവനുവദിച്ച് ഗതാഗത മന്ത്രി

Published

on

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവനുവദിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിൽ ടെസ്റ്റിൽ ഇളവ് അനുവദിക്കുന്നതായി മന്ത്രി അറിയിച്ചു.

ആദ്യ ഭാഗമായ H എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും പാർക്കിങ്ങും റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണം എന്നതാണ് പുതിയ നിർദ്ദേശം.

Continue Reading

Uncategorized

ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതിയായ റുവൈസിന് തുടർ പഠനത്തിന് അനുമതി

Published

on

കൊച്ചി: ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന് ആശ്വാസം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് വീണ്ടും അനുമതി. ക്ലാസിൽ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

അച്ചടക്ക നടപടി കോടതി ശരിവെച്ചാൽ ഹാജർ സാധുവായി കണക്കാക്കില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. അച്ചടക്ക നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.

Continue Reading

Uncategorized

8 ജില്ലകളിൽ നാളെ മഴ സാധ്യത

Published

on

തിരുവനന്തപുരം: മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്.

പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്.

Continue Reading

Latest

KERALA3 hours ago

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കനത്ത ചൂടിൽ നിന്നും ആശ്വാസമേകി മഴ കനക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

LOCAL NEWS22 hours ago

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം...

LOCAL NEWS2 days ago

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് ; പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി

പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍...

LOCAL NEWS2 days ago

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന...

KERALA3 days ago

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്...

LOCAL NEWS3 days ago

കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ്...

LOCAL NEWS4 days ago

മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എട്ട് പേരെ അക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍ നടപടികള്‍...

LOCAL NEWS4 days ago

ട്രെയിനിൽ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് യാത്രക്കാരൻ ഇടിച്ചു

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം...

LOCAL NEWS4 days ago

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ...

NATIONAL5 days ago

ദില്ലിയിലെ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി: ദില്ലിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ദില്ലിയിലെ ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയിൽ വഴി ഭീഷണി സന്ദേശം...

Trending