സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റ് 10 വർഷത്തിന് ശേഷം തുറന്നു; ബാരിക്കേഡുകൾ നീക്കി കോൺഗ്രസ് അനുകൂല സംഘടനകൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ ഗേറ്റ് തുറന്നത്. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ ഒരു വശത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ജനകീയ സമരങ്ങളുടെ കേന്ദ്രമായതിനാൽ ‘സമര കവാടം’ എന്നാണ് ഈ ഗേറ്റ് അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും പിന്നീട് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ…
