NEWS
നടൻ ജോജു ജോർജ്ജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ…..
കൊച്ചി : ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജ്ജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.
ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.
കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.
മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.
NEWS
ഐസ്ക്രീമില് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം; പൂനെയിലെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മുംബൈ: ഐസ്ക്രീമില് നിന്ന് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൂനെയിലെ ഐസ്ക്രീം കമ്ബനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).
എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയൻ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്ക്രീം കമ്ബനിയില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്.
ഫൊറൻസിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനായി എഫ്എസ്എസ്എഐ കമ്ബനിയില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് പോലീസ് അറിയിച്ചു.
ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്ബനിയുടെ കോണ്‍ ഐസ്ക്രീമില് നിന്ന് വിരല്‍ കിട്ടിയെന്നായിരുന്നു മുംബൈ നിവാസിയായ ഡോക്ടറുടെ പരാതി. മലാഡ് പോലീസില്‍ ആണ് യുവാവ് പരാതി നല്‍കിയത്. ബട്ടർ സ്കോച്ച് ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമായിരുന്നു വിരല്‍ കിട്ടിയത്.
KERALA
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു.
പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി.
ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്.
ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.
KERALA
കേരളത്തിൽ താമര വിരിയുമോ ?തൃശൂരിൽ ലീഡ് നില ഉയർത്തി സുരേഷ് ഗോപി
തൃശൂർ: എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും.
തൃശൂരിൽ 22300 ത്തോളം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്. ആദ്യം എൽ.ഡി.എഫും പിന്നീട് യു.ഡി.എഫും ലീഡ് ചെയ്ത മണ്ഡലത്തിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് നില ഉയർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. മുൻമന്ത്രി കൂടിയായ സുനിൽ കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
തിരുവനന്തപുരത്ത് ശശി തരൂർ 1910 വോട്ടുകൾക്ക് മുന്നിലാണ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് പ്രേമചന്ദ്രനാണ് മുന്നിൽ
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS11 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS12 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS11 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS9 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്