Connect with us

INTERNATIONAL

128 വര്‍ഷങ്ങള്‍ക്ക് ശേഷം 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് വീണ്ടും എത്തുന്നത്

Published

on

2028 ലെ ലോസ് ഏഞ്ചലസ് ഒളിമ്ബിക്‌സില്‍ മുതല്‍ ക്രിക്കറ്റും മത്സര ഇനമായി ഉള്‍പ്പെടുത്തും. ലോസാഞ്ചലസ് ഒളിമ്ബിക് കമ്മിറ്റി തന്നെയാണ് ഈ തീരുമാനം അറിയിച്ചത്.ഇതോടെ 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്ബിക്‌സിലേക്ക് തിരിച്ചുവരികയാണ്. ഒരു ഒളിമ്ബിക് മെഡല്‍ നേടാന്‍ സാധ്യത നല്‍കുന്ന ഇനം എന്ന നിലയില്‍ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ഈ തീരുമാനം.

ഒക്‌ടോബര്‍ 13 ന് മുംബൈയില്‍ നടന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്‌, ബേസ്ബോള്‍/സോഫ്റ്റ് ബോള്‍, ഫ്ലാഗ് ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നായി ട്വന്റി 20 ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള സംഘാടകരുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതായി പറഞ്ഞു.

എല്‍എ 2028 ഗെയിംസിന്റെ സംഘാടകര്‍ ഈ ആഴ്ച ക്രിക്കറ്റ്, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ്, സ്‌ക്വാഷ്, ബേസ്‌ബോള്‍-സോഫ്റ്റ്‌ബോള്‍ എന്നിവ ഇവന്റിലേക്ക് ചേര്‍ക്കണമെന്ന് പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് അംഗീകരിച്ച ഐഒസി നിയമങ്ങള്‍ പ്രകാരം ഓരോ ആതിഥേയ നഗരത്തിനും അവരുടെ ഗെയിംസിന്റെ പതിപ്പിനായി നിരവധി കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കാം.

വാസ്തവത്തില്‍ ക്രിക്കറ്റ് പണ്ടത്തെ ഒളിമ്ബിക്സിലെ മത്സര ഇനമായിരുന്നതായി പറയുന്നു. 1900 ലെ പാരിസ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റും ഒരിനമായി ഉള്‍പ്പെടുത്തിയിരുന്നു.പിന്നീട് ക്രിക്കറ്റിനെ ഒഴിവാക്കി. ഇപ്പോള്‍ 2028ലെ ലോസ് എഞ്ചലസ് ഒളിമ്ബിക്സില്‍ ക്രിക്കറ്റ് എത്തുന്നതോടെ 128 വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഒളിമ്ബിക്സിലേക്ക് മടങ്ങിയെത്തുകയാണ്.

ഇന്‍റര്‍നാഷണല്‍ ഒളിമ്ബിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിലുള്ള ചര്‍ച്ചയിലാണ് ക്രിക്കറ്റിനെ അടുത്ത ഒളിമ്ബിക്സ് മുതല്‍ ഒരു മത്സര ഇനമായി ഉള്‍പ്പെടുത്താന്‍ ധാരണയായത്. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പ്പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ ചേരുന്ന അന്താരാഷ്‌ട്ര ഒളിമ്ബിക് സമിതി ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളാഗ് ഫുഡ്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിമ്ബിക്‌സില്‍ എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

INTERNATIONAL

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്

Published

on

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക നിലപാടിൽ സൗദി മാറ്റം വരുത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.

Continue Reading

INTERNATIONAL

ലിംഗത്തിൽ ബാറ്ററി കയറ്റി, തിരിച്ചെടുക്കാനായില്ല; 73 കാരന് കിട്ടിയത് എട്ടിന്റെ പണി

Published

on

കാൻബറ: ലിംഗത്തിനുള്ളിൽ കയറ്റിയ ബാറ്ററി നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ വൈദ്യസഹായം തേടി 73കാരന്‍.

ലൈംഗിക സംതൃപ്തിക്കായി താന്‍ ഇത്തരത്തില്‍ വസ്തുക്കള്‍ ഉള്ളില്‍ കുടുങ്ങാതെ വെയ്ക്കുകയും തനിയെ പുറത്തെടുക്കുകയും ചെയ്യാറുണ്ടെന്ന് വയോധികൻ പറഞ്ഞു.

എന്നാല്‍ ഇത്തവണ ബാറ്ററി തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. ഓസ്ട്രേലിയയിലാണ് സംഭവം. യൂറോളജി കേസ് റിപ്പോര്‍ട്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ലിംഗത്തിലെ മൂത്രനാളിയിൽ ബട്ടൺ ബാറ്ററികൾ തിരുകിക്കയറ്റി 24 മണിക്കൂറിന് ശേഷമാണ് 73കാരന്‍ വൈദ്യസഹായം തേടിയത്. ലിംഗവേദന, മൂത്രതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി വന്ന രോഗിയെ ഉടനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ഫോർസെപ്സ് ഉപയോഗിച്ചാണ് ബാറ്ററി പുറത്തെടുത്തത്. അണുബാധയുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍. പുറത്തെടുത്ത ബാറ്ററിയില്‍ കറുത്ത ടാർ പോലുള്ള വസ്തു പറ്റിപ്പിടിച്ചിരുന്നു.  

സംഭവം നടന്ന് 10 ദിവസത്തിന് ശേഷം 73കാരന്‍ വീണ്ടും ആശുപത്രിയില്‍ എത്തി. ലിംഗം നീരുവെച്ച് വീർക്കുന്നുവെന്നായിരുന്നു പരാതി. ഡോക്ടർമാർ ഉടൻ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി.

രോഗിക്ക് നെക്രോസിസ് എന്ന അവസ്ഥയുണ്ടായെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെ മൂത്രനാളിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Continue Reading

INTERNATIONAL

ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡൻറ് പുടിൻ ; ‘ക്യാൻസർ വാക്സിൻ ഉടൻ’ വരുന്നു

Published

on

മോസ്കോ : ക്യാൻസറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍.

വാക്സിന്‍ രോഗികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.

നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു.

2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. മരുന്ന് കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും ക്യാൻസർ വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ നിരവധി അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസുകൾക്കെതിരെ (എച്ച്പിവി) നിലവിൽ ആറ് വാക്സിനുകൾ ഉണ്ട്.

കൂടാതെ കരളിലെ ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്സിനുകളുമുണ്ട്.

കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്നിക് വാക്സിന്‍ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്തു.

വാക്സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിന്‍ ഈ വാക്സിന്‍ എടുക്കുകയുണ്ടായി

Continue Reading

Latest

Uncategorized13 hours ago

മംഗലാപുരത്തു ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം :മംഗലാപുരത്തിനു സമീപം ഓയിൽ ടാങ്കർ മറിഞ്ഞു. നാഷണൽ ഹൈവേക്ക് സമീപം പുലർച്ചെ 4 മണിക്ക് സർവീസ് റോഡ് ആണ് അപകടം സംഭവിച്ചത് . മംഗലാപുരത്തു നിന്ന്...

LOCAL NEWS2 days ago

പത്തനംതിട്ടയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതിയും ആൺ സുഹൃത്തും ഒടുവിൽ പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്ബാറയിൽ കാമുകൻറെ വീടും ബൈക്കും കത്തിച്ച സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ സുനിത,...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ...

LOCAL NEWS3 days ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് അന്വേഷണ സംഘം  സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ...

KERALA3 days ago

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:കനത്ത ചൂടിൽ നിന്നും ആശ്വാസമേകി മഴ കനക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

LOCAL NEWS4 days ago

തിരുവനന്തപുരം പുല്ലുവിളയിൽ കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം...

LOCAL NEWS5 days ago

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് ; പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി

പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ് ടിവിയില്‍...

LOCAL NEWS5 days ago

ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു; കൊല്ലത്ത് ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ് ഇരുവരും മരിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടക്കുകയായിരുന്ന...

KERALA5 days ago

വരുന്നു, അതിശക്തമായ മഴ! ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട്...

LOCAL NEWS6 days ago

കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ്...

Trending