LOCAL NEWS
എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു
തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെ 2021 ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.
എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു.ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ എം എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്നാണ് കമ്മീഷന് കണ്ടെത്തല്‍.
LOCAL NEWS
ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്’; പാചകവാത ടാങ്കര്‍ മറിഞ്ഞതിൽ മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചു.
ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് കനത്ത മഴയില്‍ ടയര്‍ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടര്‍ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കര്‍ മറിയുകയായിരുന്നു. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സര്‍വ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.
കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവര്‍ നാമക്കല്‍ സ്വദേശി എറ്റിക്കണ് (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പളളിപ്പുറം സിആര്‍പിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ച്, വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്
LOCAL NEWS
പത്തനംതിട്ടയിൽ കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട് യുവതിയും ആൺ സുഹൃത്തും ഒടുവിൽ പോലീസിന്റെ പിടിയിൽ
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുമ്ബാറയിൽ കാമുകൻറെ വീടും ബൈക്കും കത്തിച്ച സംഭവത്തിൽ യുവതിയെയും സുഹൃത്തിനെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
ഫോറൻസിക് പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രതികളായ സുനിത, സതീഷ്കുമാർ എന്നിവരെ പെരുനാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുക്കേണ്ടെന്ന് രോഗിയായ രാജ്കുമാർ തീരുമാനിച്ചതിനാൽ പോലീസ് സ്വമേധയാ കുറ്റകൃത്യം ഏറ്റെടുത്തു.
വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ് സുനിതയുടെയും രാജ്കുമാറിൻറെയും ഭാര്യമാർ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്കുമാറിനൊപ്പം താമസിക്കാൻ സുനിത ആഗ്രഹിച്ചിരുന്നുവെങ്കിലും അയാൾ റാന്നിയിൽ വാടകയ്ക്ക് താമസം ഒരുക്കിക്കൊടുത്തത് അവരെ അസ്വസ്ഥയാക്കി.
സുനിത അടുത്തിടെ സതീഷ്കുമാറുമായി സൗഹൃദത്തിലായി, രാജ്കുമാർ വീട്ടിലില്ലാത്ത സമയത്താണ് ഇരുവരും കുറ്റകൃത്യം ചെയ്തത്. അകത്ത് കടക്കുന്നതിന് മുമ്ബ് നായയ്ക്ക് ഭക്ഷണം നൽകുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രാജ്കുമാറിൻറെ ബൈക്കും കത്തിച്ചു. രാജ്കുമാറിനെതിരെ മന്ത്രവാദിനിയുടെ സേവനം തേടിയെന്ന ആരോപണവും സുനിതയ്ക്കുണ്ട്.
ഒരു മാസം മുൻപുണ്ടായ തീപിടിത്തത്തിൽ രാജ്കുമാറിൻറെ കാർ കത്തി നശിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അന്നും രാജ്കുമാർ പരാതി നൽകിയില്ല. കുറ്റകൃത്യം നടക്കുമ്ബോൾ സുനിതയും സതീഷ്കുമാറും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി പരാതിയുണ്ട്.
LOCAL NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ; രാഹുലിന്റെ അമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരാണ് അബോധ അവസ്ഥയിൽ ആയിരുന്ന രാഹുലിന്റെ അമ്മയെ ഓട്ടോയിൽ കയറ്റിയത്.
രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ജര്‍മ്മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും.
-
NEWS12 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS10 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS12 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്