Connect with us

LOCAL NEWS

മഹാരാജാസ് കോളേജിലെ ജെന്‍ഡര്‍ ശുചിമുറികള്‍ വിപ്ലവമായി, ആണിനും പെണ്ണിനുമെല്ലാം ഒരു ടോയ്‌ലറ്റ്

Published

on

കൊച്ചി: ശുചിമുറികള്‍ക്ക് മുന്നില്‍ ആണ്‍, പെണ്‍, ഭിന്നലിംഗ ഭേദമില്ലാത്ത എറണാകുളം മഹാരാജ് കോളേജ്. ഇവിടുത്തെ ശുചിമുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമെല്ലാം കയറാം.

ഇത്തരം ഏഴ് ശുചിമുറിയാണ് കോളേജിലുള്ളത്.

എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശുചിമുറികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജെന്‍ഡര്‍ സൗഹൃദ ടോയ്‌ലറ്റുകള്‍ രാജ്യത്തുതന്നെ അപൂര്‍വമാണ്. എന്നാല്‍, മഹാരാജാസിലെ കുട്ടികള്‍ക്ക് ഇതില്‍ പുതുമയില്ല. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ്.

ഈ ശുചിമുറികളില്‍ സങ്കോചമില്ലാതെ ആര്‍ക്കും കടന്നുവരാം. 57 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ജെന്‍ഡര്‍സൗഹൃദ ശുചിമുറിയില്‍ കയറുന്നതെന്ന് രാംമോഹന്‍ പാലിയത്ത് കുറിച്ചു. അതും അഞ്ചുവര്‍ഷം പഠിച്ച മഹാരാജാസ് കോളേജില്‍.

സ്‌കൂളുകളില്‍ ആണ്‍, പെണ്‍ വേര്‍തിരിവോടെ ടോയ്‌ലറ്റ് ഉപയോഗിച്ച കുട്ടികള്‍ക്ക് മഹാരാജാസിലെ ജെന്‍ഡര്‍ സൗഹൃദ ടോയ്‌ലറ്റ് അത്ഭുതമാണ്. ഇസ്ലാമിക് ഹിസ്റ്ററി ബ്ലോക്കില്‍ ആദ്യ ജെന്‍ഡര്‍സൗഹൃദ ശുചിമുറികള്‍ നിര്‍മിച്ചാണ് ഈ ആശയത്തിന് തുടക്കമിട്ടതെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ് ഷാജില ബീവി പറഞ്ഞു.

2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോള്‍ അതിലും രണ്ട് ജെന്‍ഡര്‍സൗഹൃദ ശുചിമുറികളുണ്ടായി. പുതിയ ഓഡിറ്റോറിയത്തില്‍ രണ്ടെണ്ണവും ലൈബ്രറി സമുച്ചയത്തില്‍ ഒരെണ്ണവുംകൂടി തുടര്‍ന്ന് നിര്‍മിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് കലാലയങ്ങളില്‍ പ്രവേശനം നല്‍കാന്‍ 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 12 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ കോളേജിലെത്തി. സൗഹൃദപരമായ അന്തരീക്ഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നത്.

LOCAL NEWS

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

Published

on

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്.

Continue Reading

LOCAL NEWS

ശബരീനാഥന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളെ നേതൃ പദവികളിലേക്ക് പരിഗണിക്കാന്‍ കെപിസിസി നീക്കം.

സംസ്ഥാന ഉപാധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി നിയമിക്കാനാണ് ധാരണ.

യുവാക്കള്‍ക്ക് പാര്‍ട്ടി പദവികളില്‍ കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുവഴി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന ഉപാധ്യക്ഷ്യന്മാരായ കെ എസ് ശബരിനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മൂക്കോളി, എന്‍ എസ് നുസൂര്‍, എസ്‌എം ബാലു എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാനാണ് കെപിസിസി ആലോചിക്കുന്നത്.

ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനും കെപിസിസി ഭാരവാഹിയാകും. കെ എസ് ശബരീനാഥനെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിലേക്കും പരിഗണിക്കുന്നുണ്ട്.


മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരേയും ജില്ലാ പ്രസിഡന്റുമാരേയും അതാത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഭാരവാഹികളായി നിയമിച്ചു കഴിഞ്ഞു.

ഷാഫി പറമ്ബില്‍ പ്രസിഡന്റായിരിക്കെ ഭാരവാഹികളായ യുവനേതാക്കളില്‍ മുഴുവന്‍ പേര്‍ക്കും പരിഗണന നല്‍കും.

പാര്‍ട്ടി പദവികളില്‍ അമ്ബത് ശതമാനം യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതിനിധ്യം നല്‍കണമെന്ന് എഐസിസി പ്ലീനറി തീരുമാനിച്ചിരുന്നു.

Continue Reading

LOCAL NEWS

കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്

Published

on

കളിയിക്കാവിള : കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.

ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കഴിഞ്ഞദിവസം രാത്രിയിൽ മഹേന്ദ്ര എക്സ്‍യുവി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.

കാറിന്റെ മുന്നിൽ സീറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ ദീപു എസ് (44) നെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Continue Reading

Latest

KERALA16 hours ago

ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് ; സംസ്ഥാന സ്‌കൂള്‍ കായികമേള ഇനിമുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് ആയി നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന...

KERALA2 days ago

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണ് കടകൾ അടഞ്ഞു കിടക്കുക. രണ്ട്...

LOCAL NEWS3 days ago

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ്...

SPORTS4 days ago

വിരമിക്കൽ പ്രഖ്യാപിച്ച് കൊഹിലിയും രോഹിത്തും. ഇനി അന്തരാഷ്ട്ര t20 യിൽ രാജാവും ഹിറ്റ്‌മാനും ഇല്ല

വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍...

SPORTS4 days ago

ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി ലോക ജേതാക്കളായി ഇന്ത്യ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ...

SPORTS5 days ago

ഫൈനലിൽ പുഞ്ചിരിക്കുന്നത് ഇന്ത്യയോ?സൗത്താഫ്രിക്കയോ? ടി ട്വന്റി വേൾഡ് കപ്പ്‌ ഫൈനൽ ഇന്ന്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ...

ENTERTAINMENT5 days ago

സോഷ്യൽ മീഡിയയിലെ ഈ നീല വളയം എന്താണ്

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത്...

SPORTS7 days ago

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഗയാന: ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ടാണ് എതിരാളികള്‍. മഴ കാരണം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കണക്കുതീര്‍ക്കല്‍...

KERALA1 week ago

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മ‍ഴ മുന്നറിയിപ്പായ ഓറഞ്ച്...

KERALA1 week ago

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നു.ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന...

Trending