ഗുവാഹത്തിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ഇത് കൂടാതെ 14,300 കോടി രൂപയുടെ മറ്റ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ മൂന്ന് ആശുപത്രികള്‍ കൂടി മോദി സംസ്ഥാനത്ത് ആരംഭിക്കും.
പ്രധാനമന്ത്രി മോദി നാളെ ഗുവാഹത്തി എയിംസ് ഉദ്ഘാടനം ചെയ്യും
