ഹൈദരാബാദില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ 132-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 125 അടി ഉയരത്തില്‍ നിര്‍മിച്ച വെങ്കല പ്രതിമയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പ്രതിമയുടെ അനാച്ഛാദന കര്‍മം നിര്‍വഹിച്ചു. അംബേദ്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്കറെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമയാണിത്.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്‍ പ്രതിമ ഹൈദരാബാദില്‍ കെസിആര്‍ സമര്‍പ്പിച്ച്
