ഗുവാഹത്തിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് പുറമെ 14,300 കോടി രൂപയുടെ മറ്റ് വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അദ്ദേഹം ഗുവാഹത്തിയിൽ എത്തിയത്. 1123 കോടി രൂപ നിർമ്മാണ ചെലവിലാണ് എയിംസിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.