തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20ന് യാത്ര പുറപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് രണ്ടാംഘട്ടത്തിൽ ട്രയല്‍ റണ്‍ നടക്കുക. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയ കാര്യം അറിയിച്ചത്.